ഹൈസ്കൂൾ പഠനകാലത്ത് ജനാര്ദ്ധനൻ പിള്ള സാറിന്റെ ക്ലാസുകൾ വിദ്യാർഥികൾക്ക് വളരെ ഇഷ്ട്ടമായിരുന്നു. കാരണങ്ങൾ പലതാണ്. ജ്യോഗ്രഫി ആണ് വിഷയം എങ്കിലും പഠിപ്പിച്ചു വരുമ്പോ സാറ് ജ്യോഗ്രഫിയും ഹിസ്ടറിയും സുവോളജി യും കടന്നു ബയോളജിയിൽ ചെന്ന് നിൽക്കുമായിരുന്നു. അത് പോലെ തന്നെ വിദ്യാർഥികളുടെ കലാ(പ) വാസനയെ വളർത്തിഎടുക്കുവാൻ അത്ധേഹം എപ്പോഴും ശ്രമിച്ചിരുന്നു. ചില ദിവസങ്ങളിൽ പഠിപ്പിക്കുവാനുള്ള മൂഡ് ഇല്ലെങ്കിൽ അദ്ദേഹം ഞങ്ങളിലെ ഗായകനെയും ഗായികയെയും കണ്ടു പിടിച്ചു പാട്ട് പാടിപ്പിക്കുകയും മിമിക്രി അവതരിപ്പിക്കുകയും ഒക്കെ ചെയ്യിപ്പിക്കുമായിരുന്നു.
അങ്ങിനെയിരിക്കെ ഒരു ദിവസം പതിവ് പോലെ ജനാര്ദ്ധനൻ സാറ് ക്ലാസ് ആരംഭിച്ചു പകുതിയായപ്പോൾ പുസ്തകം എല്ലാം മടക്കി വെക്കാൻ പറഞ്ഞു ... അതുവരെ ഉറക്കം തൂങ്ങി ഇരുന്ന ഞങ്ങളെല്ലാം ഉണർവ് ഉള്ളവരായി. വളരെ വ്യത്യസ്തമായ ഒരു പരിപാടിയാണ് അന്ന് സാറ് അവതരിപ്പിക്കാൻ ആവശ്യപെട്ടത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും രണ്ടു ടീം ആയിട്ട് മാറുന്നു. ടീം ലീഡർ ആയിട്ട് രണ്ടു വശത്ത് നിന്നും ഓരോരുത്തരെ തിരഞ്ഞെടുക്കുന്നു. ഒരു ലീഡർ എതിർ ലീഡരുടെ ചെവിയിൽ രഹസ്യമായി ഒരു സിലുമാ പേര് പറയുന്നു. അയാൾ അത് അഭിനയിച്ചു കാണിക്കണം ... മൂന്നു ചാൻസ് കൊടുക്കും.. മൂന്നും തെറ്റിയാൽ പോയിന്റ്! ( ഇന്നിത് എല്ലാവർക്കും അറിയാം ... ഞങ്ങള് പാവങ്ങൾ അന്ന് അറിഞ്ഞു വരുന്നതെ ഉള്ളൂ..)
എല്ലാവർക്കും ആവേശമായി... പരിപാടി തുടങ്ങി. സിലുമാ പേരുകൾ കൊണ്ട് അക്ഷര ശ്ലോകം കളിക്കുന്ന അരവിന്ദൻ ആണ് ഞങ്ങളുടെ ലീഡർ... സ്വയം ഗലാ തിലകം ആയി വിശേഷിപ്പിക്കുന്ന മേരികുട്ടി മത്തായി ആണ് ഗേൾസ് ന്റെ ലീഡർ... അരവിന്ദൻ പഠിച്ച പണി പതിനെട്ടും നോക്കി... ഒരു രക്ഷേം ഇല്ല... മേരികുട്ടി കസ്സറി അഭിനയിക്കുകയാണ്... അവടെ കൂട്ടുകാരികൾ ഒരേ സ്വരത്തിൽ ശരിയായ സിലുമാ പേരുകൾ തന്നെ വിളിച്ചു പറയുന്നു! ... "കാക്കോത്തികാവിലെ അപ്പൂപ്പൻ താടിയും" നഖ ക്ഷതങ്ങളും, "പൂമുഖ പടിയിൽ നിന്നെയും കാത്തതും", മാനത്തെ വെള്ളിതേരും, എന്തിനു "പപ്പയുടെ സ്വന്തം അപ്പൂസ്" വരെ അവൾ പുഷ്പം പോലെ അഭിനയിച്ചു കാണിച്ചു... അതിനിടയിൽ അവള് പറഞ്ഞ "വൈശാലി" അഭിനയിച്ചു കാണിക്കാൻ അരവിന്ദൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രക്ഷപെട്ടില്ല. അവന്റെ അഭിനയതികവിൽ ഞങ്ങൾ വിളിച്ചു പറഞ്ഞ പേരുകൾ - " രതി നിർവെദവും", "ലയനവും" "അഥർവവും" ഒക്കെയായിരുന്നു!! അതോടെ ഗേൾസ് പോയിന്റ് നില തുല്യമാക്കി.
ബെല്ലടിക്കാൻ നേരായി... ഞങ്ങളുടെ മുന്നില് ഒരു മഹാമേരുവായി തലഉയർത്തി നിൽക്കുന്ന മേരികുട്ടി മത്തായി യുടെ മുഖത്ത് പുരുഷ വർഗത്തെ മുഴുവൻ തച്ചുടക്കുന്ന ചിരി!.. പെണ്‍കുട്ടികൾ ടെസ്കിലടിച്ചു വിജയാരവം മുഴക്കുന്നു!
"സൈലൻസ്" ജനാർധനൻ പിള്ള സാറിന്റെ ശബ്ദം ഉയർന്നു...
"ബോയ്സ്! നിങ്ങളുടെ ലാസ്റ്റ് ചാൻസ് ... ആസ്ക്!"
അരവിന്ദന്റെ തല താണിരിക്കുന്നു. അവൻ ആകെ വിയർത്തുകുളിച്ചിരിക്കുവാണ്... പാവത്തിന്റെ സ്റ്റൊക് കഴിഞ്ഞു ന്നു തോന്നുന്നു... പഠിക്കുന്ന കാര്യത്തില് തോറ്റാൽ സഹിക്കാം ... സിലുമാക്കാര്യത്തിലും തൊൽക്കാനൊ? അതങ്ങ് പള്ളീ പോയി പറഞ്ഞാ മതീടി! ഞാൻ മെല്ലെ മുന്നോട്ടു നീങ്ങി അരവിന്ദന്റെ ചെവിയിൽ ഒരു പേര് മന്ത്രിച്ചു ... അവൻ അവിശ്വസനീയതയോടെ എന്നെ തിരിഞ്ഞു നോക്കിട്ട് ചോദിച്ചു;
"അളിയാ ..യെക്കുവോ?"
നീ കാച്ചടാ... ബാക്കി അപ്പൊ നോക്കാം!" ഞാൻ ധൈര്യം നല്കി.
തറ ചവിട്ടി കുലുക്കി മുന്നോട്ടു വന്ന മേരി കുട്ടിയുടെ ചെവിയിൽ അരവിന്ദൻ ആ പേര് മന്ത്രിച്ചു... നിമിഷങ്ങൾക്കകം മേരിയുടെ മുഖത്തെ ചിരി മാഞ്ഞു! അവൾ ആകെ വിളറി വെളുത്തു!
"ഒകെ ... തുടങ്ങിക്കോളൂ!" സാറിന്റെ നിര്ദേശം മുഴങ്ങി...
മേരി പരുങ്ങുന്നു ... ഒന്നും ഇങ്ങോട്ട് വരുന്നില്ല... കൈ എടുത്തു എന്തെര് ഒക്കെയോ കാണിക്കാൻ ശ്രമിക്കുന്നുണ്ട്... ഒന്നും അങ്ങട് വ്യക്തമല്ല... അവളുടെ സുഹൃത്തുക്കളുടെ സഹികേട്ടു... അപ്പോഴേക്കും ബെല്ലടി ശബ്ദം ഉയർന്നു! ബോയ്സ് വിജയ ഭേരി മുഴക്കി! ടെസ്കിനടി... ആകെ ബഹളം!
"സൈലന്സ്!!" സാറിന്റെ ശബ്ദം വീണ്ടും ഉയർന്നു...
"ഓൾ റൈറ്റ് ... ആണ്‍കുട്ടികൾ വിജയിച്ചിരിക്കുന്നു...ഇനി പറ മേരി ... അവൻ എന്ത് പേരാണ് പറഞ്ഞത്?"
അത് ... അത് ... മേരികുട്ടിയുടെ വായിൽ നിന്നും ഒന്നും ഇങ്ങോട്ട് വരുന്നില്ല ... ഒണ്‍ലി ബ ബ ബ്ബ !... അവൾ വിയർക്കുകയാണ്!
സാറിന്റെ ആകാംക്ഷ ഒന്നൂടെ വര്ദ്ധിച്ചു...
"അരവിന്ദൻ .. സ്റ്റാന്റ് അപ്! .. പറയൂ, എന്താണ് അത്?"
അത് ...അത് ...
"ഡാ! പറയാൻ!" സാറിന്റെ ക്ഷമ നശിക്കുകയാണ്...
അരവിന്ദൻ മൊഴിഞ്ഞു ...." ജംബുലിംഗം!"
സാറൊന്നും പിന്നെ പറഞ്ഞില്ല ... എല്ലാവരോടും ഇരിക്കാൻ പറഞ്ഞിട്ട് ബുക്കും എടുത്തു ക്ലാസ്സിൽ നിന്നും പോയി... ചൂരലിന്റെ ശീല്ക്കാരം പ്രതീക്ഷിച്ചിരുന്ന ഞാൻ ശ്വാസം നേരെ വിട്ടത് അപ്പോഴാണ്... പക്ഷെ അതോടു കൂടി സാറ് ഞങ്ങളുടെ കലാവാസന പരിശോദിക്കുന്നത് നിർത്തി.
കി കി കി ! ആരും ഇളിക്കണ്ട .. ഞാനൊരു നൊനെം പറഞ്ഞില്ല. ദെ നോക്ക്;
Film : Jambulingam (1982)
Director : P. Bhaskaran
Cast :Prem Nazeer, Sheela, Madhu & Adoor Bhasi
ഏതു വിധത്തിലും വിജയിക്കണം എന്ന ആഗ്രഹമായിരുന്നു ആ പേര് തിരഞ്ഞെടുക്കാൻ അന്ന് പ്രേരിപ്പിച്ചത് എങ്കിലും വളർച്ചയുടെ പടവുകൾ കയറി വരുമ്പോൾ മനസ്സിലാകുന്ന ഒരു വലിയ സത്യം ഒരു വർഗത്തെ മുഴുവൻ ഉത്തരം മുട്ടിക്കുവാൻ പുരുഷന് ഇന്നും കഴിയുന്നത് ലതിന്റെ - ആ ഉത്തരത്തിന്റെ- പിൻബലത്തിൽ മാത്രമല്ലേ?
No comments:
Post a Comment